റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം
1597736
Tuesday, October 7, 2025 7:51 AM IST
മാലാപറന്പ്: മാലാപറന്പ് -പാലൂർകോട്ട പ്രദേശവാസികളെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യാശ റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് മുളവന അധ്യക്ഷത വഹിച്ചു. കൊളത്തൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഷിജോതങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബർമാരായ ഷിനോസ് ജോസഫ്, സീമ പൂഴിക്കുന്നത്ത്, ബാബു പട്ടുകുത്ത് എന്നിവരും ഫാ. സെബാസ്റ്റ്യൻ പനമറ്റം പറന്പിൽ, പാസ്റ്റർ ബിജുകുമാർ, ബെന്നി തോമസ്, ഷിബു ചെറിയാൻ എന്നിവരും പ്രസംഗിച്ചു. സമ്മേളനശേഷം കലാപരിപാടികൾ അരങ്ങേറി.