ക്ഷീരകർഷകർക്ക് കറവപ്പശുക്കളെ വിതരണം ചെയ്തു
1597734
Tuesday, October 7, 2025 7:50 AM IST
മങ്കട : മങ്കട ബ്ലോക്ക് പഞ്ചായത്ത് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കുന്ന എസ്സി ക്ഷീരകർഷകർക്ക് കറവപ്പശു നൽകൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
രാമപുരം ഉള്ളാളത്തിൽ എസ്സി നഗറിൽ നടന്ന ചടങ്ങിൽ ഉള്ളാളത്തിൽ ചാമിക്ക് കറവപ്പശുവിനെ നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾ കരീം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുകുൽസു, മങ്കട ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. അസ്മാബി, വൈസ് പ്രസിഡന്റ് എൻ.മൂസക്കുട്ടി, മെംബർമാരായ ഖദീജ, സുരേഷ് ബാബു, സുബൈദ, പട്ടുകുത്ത് രാജൻ എന്ന ബാബു, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ മഞ്ഞളാംകുഴി മുഹമദാലി എന്ന നാണി, മറ്റു ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ അത്യുത്പാദനശേഷിയുള്ള കറവ പശുക്കളെ നൽകുന്നതെന്ന് പ്രസിഡന്റ് ടി.അബ്ദുൾ കരീം അറിയിച്ചു.