വരണാധികാരികൾക്ക് പരിശീലനം ഇന്ന്
1597730
Tuesday, October 7, 2025 7:50 AM IST
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി വരണാധികാരികൾ, ഉപവരണാധികാരികൾ, ഇലക്ഷൻ ക്ലർക്കുമാർ എന്നിവർക്കുള്ള പരിശീലനം ഇന്ന് തുടങ്ങും.
ഏഴ് മുതൽ 10 വരെ മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് സെക്രട്ടറിയറ്റ് കോണ്‍ഫറൻസ് ഹാളിൽ രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം 5.15 വരെയാണ് പരിശീലനം. ഇന്ന് നിലന്പൂർ, കൊണ്ടോട്ടി, വണ്ടൂർ ബ്ലോക്കുകളിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കും എട്ടിന് കാളികാവ്, അരീക്കോട്, മലപ്പുറം, പെരിന്തൽമണ്ണ, മങ്കട, കുറ്റിപ്പുറം ബ്ലോക്കുകളിലെ തദ്ദേശ സ്ഥാപനങ്ങൾക്കും ഒന്‍പതിന് താനൂർ, വേങ്ങര, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, പെരുന്പടപ്പ് ബ്ലോക്കുകളിലെ പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തിനുമാണ് പരിശീലനം. 10 ന് നഗരസഭകളിലെ വരണാധികാരികൾക്ക് പരിശീലനം നൽകും.