ജില്ലാ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണം: ഡിവൈഎഫ്ഐ
1597735
Tuesday, October 7, 2025 7:50 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയോടുള്ള ജില്ലാ പഞ്ചായത്തിന്റെയും എംഎൽഎ യുടെയും അവഗണന അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ പെരിന്തൽമണ്ണ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പുഷ്പൻ - ശ്രീനാഥ് നഗറിൽ (കുന്നപ്പള്ളി കെസിഎഎം ഓഡിറ്റോറിയം) നടന്ന സമ്മേളനം ജില്ലാ ട്രഷറർ പി. മുനീർ ഉദ്ഘാടനം ചെയ്തു.
എം. ഷാഹിദ് കണ്‍വീനറായ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംഘാടക സമിതി ചെയർമാൻ എം. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി ഇ. ഷിജിൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം കെ.പി. അനീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഇല്യാസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. രതീഷ്, ഇ. ലിനീഷ് എന്നിവർ പങ്കെടുത്തു. 175 പ്രതിനിധികളും 25 ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 200 പേർ പങ്കെടുത്തു. 27 അംഗ ബ്ലോക്ക് കമ്മിറ്റിയെയും ഒന്‍പതംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ : എം. ഷാഹിദ് (പ്രസിഡന്റ്), പി. സുജിത്, ജിഷി (വൈസ് പ്രസിഡന്റ്), ഇ. ഷിജിൽ (സെക്രട്ടറി), കെ. സ്വരൂപ്, കെ. ഫൈസൽ (ജോയിന്റ് സെക്രട്ടറി), കെ.ടി. ജിജീഷ് (ട്രഷറർ).