യുവജനദിനാഘോഷം നടത്തി
1597733
Tuesday, October 7, 2025 7:50 AM IST
കരുവാരകുണ്ട് : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ എംസിവൈഎമ്മിന്റെ സ്വർഗീയ മധ്യസ്ഥനായ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് അസിസിയുടെ തിരുനാളിനോടനുബന്ധിച്ച് ഒക്ടോബർ മാസത്തിലെ ആദ്യ ഞായർ യുവജന ദിനമായി ആചരിച്ചു.
ഇതിന്റെ ഭാഗമായി കരുവാരകുണ്ട് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ വികാരി ഫാ. ജോർജ് ആലുംമൂട്ടിൽ പതാക ഉയർത്തി. തുടർന്ന് യുവജനങ്ങൾ കാഴ്ച സമർപ്പണം നടത്തി. വിശുദ്ധ കുർബാനയിൽ യുവജനങ്ങൾക്കായി പ്രത്യേക പ്രാർഥനയും നടത്തി. സംഘടനയിലേക്ക് പുതുതായി കടന്നുവന്ന യുവജങ്ങളെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
സിസ്റ്റർ ജെയിൻ ഫ്രാൻസിസ്, രൂപത സെക്രട്ടറി അനിസ്റ്റോ പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. കെസിവൈഎം സംസ്ഥാന സെക്രട്ടറി ജീന ജോർജ്, മേഖല വൈസ് പ്രസിഡന്റ് ജിസ്ന ജോഷി, റോജിൻ, നെവിൻ, അൽന, അനീറ്റ എന്നിവർ നേതൃത്വം നൽകി.