ശാസ്ത്രമേള: ലോഗോ പ്രകാശനം
1597732
Tuesday, October 7, 2025 7:50 AM IST
വണ്ടൂർ: വണ്ടൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം പോരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പ്രകാശനം നിർവഹിച്ചു. വണ്ടൂർ വിഎംസി ഹയർ സെക്കൻഡറി സ്കൂളിലെ കലാധ്യാപകൻ കെ. ബൈജുവാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഫൈസൽ പൊറ്റയിൽ അധ്യക്ഷത വഹിച്ചു.
പോരൂർ ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റന്റ് പി.കെ. ഷാജി, ഹെഡ്മിസ്ട്രസ് പി.കെ. ഗീത, എസ്എംസി ചെയർമാൻ എ. ഉണ്ണികൃഷ്ണൻ, കെ. പ്രഹ്ളാദൻ, ഷമീം സീഗൾ, ഒ.ജെ. എബ്രഹാം, കെ.പി. ജയേഷ്, പി.എൻ. സുബ്രഹ്മണ്യൻ, പി. ഷജീഷ്, പി. ശരത്ത്, സി.ടി. ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.പോരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളും ചെറുകോട് കഐംഎംഎയുപി സ്കൂളുമാണ് 13, 14, 15 തിയതികളിലായി നടക്കുന്ന വണ്ടൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിന് വേദിയാകുന്നത്.