11 പഞ്ചായത്തുകളിൽ വികസന സദസുകൾ ഇന്നു മുതൽ
1597731
Tuesday, October 7, 2025 7:50 AM IST
മലപ്പുറം: സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തുകളുടെയും വികസന, ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും നാടിന്റെ ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന വികസന സദസുകൾ ജില്ലയിലെ 11 തദ്ദേശ സ്ഥാപനങ്ങളിൽ ഈയാഴ്ച നടക്കും.
ഇന്ന് മൊറയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് രാവിലെ 10ന് ജിഎം ഓഡിറ്റോറിയത്തിലും ഉച്ചയ്ക്ക് രണ്ടിന് കീഴാറ്റൂരിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും നടക്കും.
എട്ടിന് മേലാറ്റൂർ ഗ്രാമപഞ്ചായത്തിൽ രാവിലെ പത്തിന് കൃഷിഭവൻ ഹാളിലും ഒന്‍പതിന് ആലംകോട് ഗ്രാമപഞ്ചായത്തിൽ രാവിലെ 10.30ന് ഷൈൻ ഓഡിറ്റോറിയത്തിലും മങ്കടയിൽ രാവിലെ 10ന് പഞ്ചായത്ത് ഹാളിലും ഒഴൂരിൽ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിലും വട്ടംകുളത്ത് വിവ പാലസ് ഓഡിറ്റോറിയത്തിലും വണ്ടൂരിൽ പഞ്ചായത്ത് ഹാളിലും വഴിക്കടവിൽ രാവിലെ 11 ന് പഞ്ചായത്ത് ഹാളിലും നടക്കും.
10 ന് ചേക്കോട് ഗ്രാമപഞ്ചായത്ത് സദസ് രാവിലെ 11 ന് പഞ്ചായത്ത് ഹാളിലും നന്നന്പ്രയിൽ രാവിലെ 10 ന് നന്നന്പ്ര പഞ്ചായത്ത് ഹാളിലും നടക്കും.