പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
1586272
Sunday, August 24, 2025 7:02 AM IST
നെയ്യാറ്റിന്‍കര :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെപിഎസ്ടിഎ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കര ഡിഇ ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഡിസിസി ജനറൽ സെക്രട്ടറി ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എസ്.എസ് വിമൽ അധ്യക്ഷനായിരുന്നു.
സംസ്ഥാന നിർവാഹക സമിതി അംഗം നെയ്യാറ്റിൻകര പ്രിൻസ് മുഖ്യപ്രഭാഷണം നടത്തി. സി.ആർ ആത്മകുമാർ, അനിൽ രാജ്, എല്‍. സോംരാജ്, എസ്. മഞ്ജു, സി. ഫ്രഡിബായ് എന്നിവര്‍ പ്രസംഗിച്ചു.