കടം കൊടുത്ത രൂപ തിരികെ ചോദിച്ചതിനു ക്രൂരമര്‍ദനം
1586041
Saturday, August 23, 2025 6:58 AM IST
വെള്ളറട : കടം കൊടുത്ത പൈസ തിരികെ ചോദിച്ചതിനു വ യോധികയ്ക്കു മൂന്നംഗ സംഘത്തിന്റെ ക്രൂരമര്‍ദനം. കിളിയൂര്‍ അതുല്യയില്‍ മോളി (56) യ്ക്കാണു മര്‍ദനമേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് അശോക(57 )നും മര്‍ദനമേറ്റു.
സമീപവാസികളായ സുനില്‍ (40), ബിനു (42), ഇവരുടെ രക്ഷിതാവ് വിജയന് (65) ഇവര്‍ ചേര്‍ന്നാണു മർദിച്ചത്. ക്ഷേമനിധിയില്‍ പൈസ അടച്ച ശേഷം തിരികെ വരുമ്പോഴായിരുന്നു മദ്യലഹരിയില്‍ ആയിരുന്ന മൂന്നംഗസംഘം ക്രൂരമായി മര്‍ദിച്ചത്. ഈ കഴിഞ്ഞ പതിനേഴാം തീയതി ആയിരുന്നു ആക്രമണം.
അപ്പോള്‍ തന്നെ വെള്ളറട പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും അവിടെനിന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 2,85,000 രൂപയാണ് മോളി-അശോകന് ദമ്പതികള്‍ മൂന്നംഗ സംഘത്തിനു കടം നല്‍കിയത്.
ഈ രൂപ കൊടുത്ത സമയം അവര്‍ തന്ന രേഖയായി ചെക്കും പ്രാംസറി നോട്ട് അടക്കം വാങ്ങിയിട്ടുണ്ടായിരുന്നു. പൈസ മടക്കി ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. മോളി ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.