കനകക്കുന്നിൽ മോട്ടോർ എക്സ്പോയ്ക്കു തുടക്കമായി
1586030
Saturday, August 23, 2025 6:51 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയും കേരള മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന "ട്രാൻസ്പോ 2025’ കെഎസ്ആർടിസി-എംവിഡി മോട്ടോർ എക്സ്പോയുടെ ഉദ് ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
കനകക്കുന്നിൽ നടക്കുന്ന മൂന്നു ദിവസത്തെ എക്സ്പോയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെഎസ്ആർടിസി ബസുകളുടെ മെഗാ ലോഞ്ചിംഗിനൊപ്പം ട്രാൻസ്പോർട്ട്, ഓട്ടോമൊബൈൽ, ഇമൊബിലിറ്റി, ടൂറിസം, ടെക്നോളജി, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാ പനങ്ങളും പങ്കെടുക്കുന്നുണ്ട്.
മന്ത്രി കെ.ബി. ഗണേഷ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ, കെ എസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ് ശങ്കർ, ഗതാഗത കമ്മീഷണർ നാഗരാജു ചകിലം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാഹന പ്രേമികൾക്കു പുത്തൻ സാങ്കേതിക വിദ്യകളും വാഹനങ്ങളുടെ സവിശേഷതകളും അടുത്തറിയാനുള്ള അവസരമാണ് എക്സ്പോ ഒരുക്കുന്നത്. കാർ, ബൈക്ക്, ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളും ഭാവിയിലെ ഗതാഗത സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നു.
സന്ദർശകർക്കു വാഹനങ്ങൾ നേരിട്ട് കാണാനും സവിശേഷതകൾ മനസിലാക്കാനും ടെസ്റ്റ് ഡ്രൈവ് നടത്താനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എക്സ് പോയിൽ മൂന്നു ദിവസങ്ങളിലായി കലാസാംസ്കാരിക പരിപാടികളും വിനോദ വിജ്ഞാന പരിപാടികളും നടക്കും. എക്സ്പോ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി11 വരെ സന്ദർശകർക്കായി തുറന്നിരിക്കും.