രാപകൽ സമരം അവസാനിച്ചു
1586251
Sunday, August 24, 2025 6:49 AM IST
നെയ്യാറ്റിന്‍കര : പെരുങ്കടവിള കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പെരുങ്കടവിള ജംഗ്ഷനിൽ നടത്തിയ രാപ്പകൽ സമരം അവസാനിച്ചു.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരുടെ ഒഴിവുകൾ നികത്തുക, ക്ലിനിക്കൽ ലാബും മെഡിക്കൽ സ്റ്റോറും 24 മണിക്കൂറും പ്രവർത്തിപ്പിക്കുക, മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ ലഭ്യമാക്കുക, കിടത്തി ചികിൽസ പുന:രാരംഭിക്കുക.
3000 സ്ക്വയർ ഫീറ്റിൽ നിർമി കെട്ടിടത്തിലെ അഴിമതി വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുക, റോഡ് നിർമാണത്തിലെ അപാകതകൾ പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എഐസിസി അംഗം നെയ്യാറ്റിൻകര സനൽ,
പിസിസി സെക്രട്ടറിമാരായ ഡോ. ആർ വത്സലൻ, അഡ്വ. പ്രാണകുമാർ, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, നേതാക്കളായ മാരായമുട്ടം സുരേഷ്, മാരായമുട്ടം എം.എസ് അനിൽ, ജെ. ജോസ് ഫ്രാങ്ക്ളിന് എന്നിവര്‍ സംബന്ധിച്ചു.