മൈക്രോഫിനാൻസ് യൂണിറ്റുകൾക്ക് വായ്പ വിതരണം
1586271
Sunday, August 24, 2025 7:02 AM IST
നെടുമങ്ങാട് : എസ്എൻഡിപി യോഗം നെടുമങ്ങാട് യൂണിയനിൽപ്പെട്ട വിവിധ ശാഖകളിലെ മൈക്രോഫിനാൻസ് യൂണിറ്റുകൾക്ക് ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ഒന്നരക്കോടി രൂപ വായ്പ വിതരണം നടത്തി.
ഫെഡറൽബാങ്ക് മാനേജർ അൻസു തങ്കം ജോസഫ്, യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് എന്നിവർ സംസാരിച്ചു.യൂണിയൻ ഭാരവാഹികളായ ശിവരാജൻ,സുരേഷ് കുമാർ, ഷിബു വഞ്ചുവം, പഴകുറ്റി രാജേഷ്, രമേശ് പഴകുറ്റി, രതീഷ് കുമാർ പ്ലാത്തറ,രഞ്ജിത്ത് നെട്ട, ലതകുമാരി, മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മൈക്രോ ഫിനാൻസ് വായ്പ ആവശ്യമുള്ള സംഘങ്ങൾ മൈക്രോ ഓഡിറ്റ് നടത്തി ശാഖാ സെക്രട്ടറി മുഖേനെ യൂണിയനിൽ അപേക്ഷ നൽകേണ്ടതാണെന്ന് യൂണിയൻ പ്രസിഡന്റ് അറിയിച്ചു.ഒരു സംഘത്തിന് പരമാവധി 20 ലക്ഷം രൂപ വരെ അനുവദിക്കും.