കേരളത്തിൽ 100 കോടി നിക്ഷേപിക്കാൻ കൺട്രി ക്ലബ് ഹോസ്പിറ്റാലിറ്റി ആൻഡ് ഹോളിഡേസ് ലിമിറ്റഡ്
1586268
Sunday, August 24, 2025 7:02 AM IST
തിരുവനന്തപുരം: കൺട്രി ക്ലബ് ഹോസ്പിറ്റാലിറ്റി ആൻഡ് ഹോളിഡേസ് ലിമിറ്റഡ് അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ 100 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു.
ആലപ്പുഴ, മുന്നാർ, വയനാട്, വാഗമൺ, കുമരകം എന്നിവ ഉൾപ്പെടുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും. അതേസമയം വിപുലീകരണത്തിന്റെ ഭാഗമായി കമ്പനി അംഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന വിഐപി ഗോൾഡ് കാർഡ് പുറത്തിറക്കി.
പുതിയ അംഗങ്ങൾക്ക് ഒരു സ്വർണനാണയവും ഗാംഗ്ടോക്കിൽ മൂന്ന് സൗജന്യ രാത്രികളും ലഭിക്കും.നിലവിലുള്ള അംഗങ്ങൾക്ക് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുമ്പോൾ ഒരു സ്വർണനാണയം ലഭിക്കുന്നതാണ്.