വിദാധിരാജ കർമശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
1585767
Friday, August 22, 2025 7:05 AM IST
തിരുവനന്തപുരം: പ്രഥമ ശ്രീ വിദാധിരാജ കർമശ്രേഷ്ഠ പുരസ്കാരം എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറിനു സമ്മാനിച്ചു. ശ്രീ വിദ്യാധിരാജാ വിശ്വകേന്ദ്രത്തിന്റെ 40-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചു ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി പുരസ്കാരം സമ്മാനിച്ചു.
ചട്ടമ്പിസ്വാമികൾക്ക് കാലഘട്ടത്തിന് അനുസരിച്ച് പൊതു സമൂഹത്തിൽ വേണ്ടത്ര സ്ഥാനം ലഭിച്ചിട്ടില്ലെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു.ശ്രീ വിദ്യാധിരാജ വിശ്വകേന്ദ്രം പ്രസിഡന്റ് ഡി. ചന്ദ്രസേനനൻ നായർ അധ്യക്ഷത വഹിച്ചു.
മുൻ സ്പീക്കർ എം. വിജയകുമാർ, മുൻമന്ത്രി വി.എസ്. ശിവകുമാർ, പദ്മന ഗിരീഷ്, എസ്.ആർ. കൃഷ്ണകുമാർ, തളിയൽ രാജശേഖരൻ പിള്ള, എസ്.എസ്. മനോജ്, ജി.എസ്. മഞ്ജു എന്നിവർ പങ്കെടുത്തു.