സാമൂഹ്യക്ഷേമ പെന്ഷന് മസ്റ്ററിംഗ് വീടുകളിലും
1585770
Friday, August 22, 2025 7:11 AM IST
വെള്ളറട: സാമൂഹ്യ സുരക്ഷ പെന്ഷന് മാസ്റ്ററിംഗ് വീടുകളിലെത്തി നിര്‍വഹിക്കുന്നത് കിടപ്പുരോഗികള്‍ക്ക് ആശ്വാസമാകുന്നു. വെള്ളറട അക്ഷയ സംരംഭകനായ ബിനുകുമാറാണു കിടപ്പുരോഗികൾക്ക് സഹായമാകുന്നത്. വെള്ളറട പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലാണു വീടുകളിലെത്തി മസ്റ്ററിംഗ് നിര്‍വഹിക്കുന്നത്.
പൊതുഅവധി ദിവസങ്ങളിലും മസ്റ്ററിംഗ് നടത്തുന്നുണ്ട്. കേരളത്തില്‍ 3000 ത്തോളം വരുന്ന അക്ഷയ സെന്ററുകള്‍ വീടുകളില്‍ പോയി മസ്റ്ററിംഗ് നടത്തി വരുന്നുണ്ട്. 24 വരെ മസ്റ്ററിംഗ് നടത്താന്‍ അക്ഷയകേന്ദ്രങ്ങളെ സര്‍ക്കാര്‍ ചുമതല പ്പെടുത്തിയിരിക്കുന്നത്.