ജി. ഗോപിനാഥൻ നായർ സ്മൃതി പുരസ്കാരം സമ്മാനിച്ചു
1586043
Saturday, August 23, 2025 6:58 AM IST
തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും എഴുത്തച്ഛൻ നാഷണൽ അക്കാദമി സ്ഥാപകനുമായിരുന്ന ജി. ഗോപിനാഥൻ നായരുടെ ഒന്‍പതാമത് സ്മൃതി ദിനത്തോടനുബന്ധിച്ചു തുഞ്ചൻ സ്മാരക സമിതി ഏർപ്പെടുത്തിയിരുന്ന പുരസ്കാരം പ്രമുഖചിത്രകാരനും, സാംസ്കാരിക പ്രവർത്തകനുമായ കാരയ്ക്കാമണ്ഡപം വിജയകുമാറിനു മന്ത്രി അഡ്വ. ജി.ആർ. അനിൽ സമ്മാനിച്ചു.
തുഞ്ചൻ സ്മാരക മണ്ഡപത്തിൽ നടന്ന സ്മൃതി വാർഷികാചരണത്തിൽ ഡോ. ടി.ജി. രാമചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് ഓണക്കൂർ, പ്രഫ. കാട്ടൂർ നാരായണപിള്ള, ഡോ. വള്ളിക്കാവ് മോഹൻദാസ്, ശ്രീകുമാർ മുഖത്തല, സുധാ ഹരികുമാർ, പി.എ. പിള്ള, ആർ. ഉണ്ണികൃഷ്ണൻ, ആറ്റുകാൽ ജി. കുമാരസ്വാമി, കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.