സർവോദയ വിദ്യാലയത്തിൽ ബഹിരാകാശദിനം ആഘോഷിച്ചു
1585764
Friday, August 22, 2025 7:05 AM IST
തിരുവനന്തപുരം: അനന്തപുരം ഫൗണ്ടേഷൻ, ഉന്നത് ഭാരത് അഭിയാൻ, സർവോദയ സെൻട്രൽ വിദ്യാലയം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയത്തിൽ ലോക ബഹിരാവകാശദിനം സംഘടിപ്പിച്ചു ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സിസ തോമസ്, സർവോദയ സ്കൂൾ പ്രിൻസിപ്പൽ ഫാ. കരിക്കൽ ചാക്കോ വിൻസന്റ്,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ പ്രഫ. രാജൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജിയിലെ പ്രഫ. ജോസഫ് കുരുവിള, അനന്തപുരം ഫൗണ്ടേഷൻ ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ആനന്ദ് എസ്. നായർ എന്നിവർ ചേർന്നു പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രഫ. ജോസഫ് കുരുവിള ദേശീയ ബഹിരാകാശ ദിന സന്ദേശം നൽകി. വിഎസ്എസ്സിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ അരുൺ മുഖ്യപ്രഭാഷണം നടത്തി. ഇതിനുപുറമെ, വിദ്യാർഥികൾക്കായി ശാസ്ത്ര പ്രദർശനവും ക്വിസ്, പ്രസംഗ മത്സരങ്ങളും സംഘടിപ്പിച്ചു.