ഡോ. മുഹമ്മദ് നസീര്‍ അന്താരാഷ്ട്ര ഉപദേഷ്ടാവ്
1586031
Saturday, August 23, 2025 6:51 AM IST
തിരുവനന്തപുരം: കിംസ്ഹെല്‍ത്ത് ഓര്‍ത്തോപീഡിക്സ് ആന്‍ഡ് ട്രോമ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കൽ സർവീസസ് ഡയറക്ടറുമായ ഡോ. മുഹമ്മദ് നസീര്‍ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഗ്ലാസ്ഗോയുടെ അന്താരാഷ്ട്ര ഉപദേഷ്ടാവായി തെരഞ്ഞെടുക്കപ്പെട്ടു.
ഡോക്ടര്‍മാര്‍ക്കും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫെലോഷിപ്പുകളും അംഗത്വ അവസരങ്ങളും വാഗ്ദാനം ചെയ്യുന്ന, ലോകത്തിലെ തന്നെ മുന്‍നിര റോയല്‍ കോളജുകളില്‍ ഒന്നാണ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്ഗോ. ഈ പദവിയിലെത്തുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ഡോക്ടറാണ് മുഹമ്മദ് നസീര്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
ഈ കാലയളവില്‍ ആഗോള തലത്തില്‍ ആര്സിപിഎസ്ജിയുടെ പ്രതിനിധിയായി ഡോ. നസീര്‍ പ്രവര്‍ത്തിക്കും. യുകെയില്‍ പരിശീലന അവസരങ്ങള്‍ തേടുന്ന മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നൽകും.