ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് സ്കൂട്ടർ തകർത്തു
1586247
Sunday, August 24, 2025 6:49 AM IST
വിതുര: വനത്തിൽ നിന്ന് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് നിർത്തിയിരുന്ന സ്കൂട്ടർ ചവിട്ടി മറിച്ചു. മാതൃകാ കർഷകൻ തച്ചൻകോട് മനോഹരൻനായരുടെ ആക്ടീവ സ്കൂട്ടറിനാണ് കേടു പറ്റിയത്. വിനോബയ്ക്ക് സമീപം വനത്തിനോട് ചേർന്ന ജനവാസ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി കാട്ടുപോത്തിനെ കണ്ടിരുന്നു.
കാട്ടുപോത്തിനെ കാട്ടിലേക്ക് ഓടിച്ചു വിടാൻ വനപാലകർ ശ്രമിക്കവെ പോത്ത് വിനോബയിലൂടെ കാരയ്ക്കാൻതോടിലേക്ക് പായുകയായിരുന്നു. തച്ചൻകോട്ടുള്ള കൃഷിയിടത്തിനു സമീപത്തെ റോഡരികിലാണ് മനോഹരൻനായർ സ്കൂട്ടർ നിർത്തിയിരുന്നത്. ഓട്ടത്തിനിടയിൽ പോത്ത് സ്കൂട്ടർ ചവിട്ടി മറിക്കുകയായിരുന്നു.