വിദ്യാർഥികൾ കോടതി സന്ദർശിച്ചു
1585769
Friday, August 22, 2025 7:05 AM IST
വിതുര: കോടതി പ്രവർത്തനങ്ങൾ മനസിലാക്കാനായി വിതുര എംജിഎം പൊന്മുടിവാലി സ്കൂളിലെ വിദ്യാർഥികൾ നെടുമങ്ങാട് കോടതി സന്ദർശിച്ചു. വിദ്യാർഥികളുടെ നിയമപരിജ്ഞാന യാത്ര "സംവാദ'യുടെ ഭാഗമായായിരുന്നു സന്ദർശനം.
സബ് ജഡ്ജ് സി.ആർ. രാജശ്രീ വിദ്യാർഥികളോടു സംവദിച്ചു. തുടർന്നു കോടതിയിലെ വിവിധ സെഷനുകൾ കുട്ടികൾ നേരിട്ടുകണ്ടു. ക്വിസ് മത്സര വിജയികൾക്ക് ലീഗൽ സർവീസ് അധികൃതർ സമ്മാനങ്ങൾ വിതരണം ചെയ്തു.
"സംവാദ' താലൂക്ക് കോ-ഓർഡിനേറ്റർ കെ. ഉവൈസ് ഖാൻ, അഭിഭാഷകരായ കെ.പി. അനില, ലസ്ളി ദാസ്, കെ.എസ്. അശോക്, ജയകുമാർ തീർഥം, രമ്യ ആർ. നായർ, നൂർജി, സജിത, പാരാ ലീഗൽ വോളന്റിയർമാരായ പ്രിയങ്ക, ജ്യോതി തുടങ്ങിയവർ വിവിധ സെഷനുകൾക്കു നേതൃത്വം നല്കി.