പള്ളിത്തുറ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാളിന് 30 നു കൊടിയേറും
1586265
Sunday, August 24, 2025 7:02 AM IST
പള്ളിത്തുറ: തെക്കൻ കേരളത്തിലെ പ്രധാന മരിയൻ തീർഥാടന കേന്ദ്രമായ വിശുദ്ധ മേരി മഗ്ദലീന പള്ളിയിൽ പള്ളിത്തുറ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാളിന് 30 നു കൊടിയേറും. സെപ്റ്റംബർ എട്ടിനാണ് തിരുനാൾ സമാപിക്കുന്നത്.
തിരുനാളിന് ആരംഭം കുറിക്കുന്ന 30 നു രാവിലെ 6.30 ന് പ്രഭാത ദിവ്യബലി, 11ന് ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം ആറിന് ഇടവക വികാരി ഫാ. ബിനു ജോസഫ് അലക്സ് കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് സമൂഹദിവ്യബലി. തുടർന്നു തിരുനാൾ ദിനങ്ങളിൽ രാവിലെ 6.15 ന് പ്രഭാത ദിവ്യബലി, വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന, സമൂഹദിവ്യബലി എന്നിവ നടക്കും.
സെപ്റ്റംബർ ഏഴിന് രാവിലെ 6.15 ന് പ്രഭാത ദിവ്യബലി, പത്തിന് സമൂഹ ദിവ്യബലി. വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന. തുടർന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്. യൂജിൻ എച്ച്. പെരേരയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സന്ധ്യാവന്ദന പ്രാർഥന. ഫാ. എ.ആർ. ജോണ് വചനപ്രഘോഷണം നടത്തും.
തുടർന്ന് തിരുഅങ്കി ചാർത്തലും ഭക്തിസാന്ദ്രമായ തിരുസ്വരൂപ പ്രദക്ഷിണവും നടക്കും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിന് രാവിലെ 6.15 ന് പ്രഭാത ദിവ്യബലി. പത്തിന് സമൂഹദിവ്യബലി. തുടർന്ന സ്നേഹവിരുന്ന്. വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന. ആറിന് ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി.
സെപ്റ്റംബർ ഒന്പതിന് രാവിലെ 6.15 ന് പ്രഭാത ദിവ്യബലി. വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന. ദിവ്യബലിക്കു ശേഷം ആഘോഷമായ കൊടിയിറക്കോടു കൂടി ഈ വർഷത്തെ തിരുനാൾ സമാപിക്കും.