യൂത്ത് കോൺഗ്രസ് രാപ്പകല്‍ സമരം ആരംഭിച്ചു
1585762
Friday, August 22, 2025 7:05 AM IST
പെരുങ്കടവിള: കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരത്തിനു തുടക്കമായി. മണ്ഡലം പ്രസിഡന്റ് അഡ്വ: അനന്തന്റെ നേൃത്വത്തിൽ പെരുങ്കടവിള ജംഗ്ഷനില്‍ ആരംഭിച്ച രാപ്പകല്‍ സമരം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സി.ആര്. പ്രണകുമാര് ഉദ്ഘാടനം ചെയ്തു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമുട്ടം എം. എസ്. അനില്‍ മുഖ്യപ്രഭാഷണം നടത്തി. മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള, ബ്ലോക്ക് വൈസ് പ്രസിഡന്റ് സത്യദാസ്, ബ്ലോക്ക് സെക്രട്ടറിമാരായ അഡ്വ. ഷിബു ശ്രീധര്‍, മണ്ണൂര്‍ ശ്രീകുമാര്‍, അയിരൂര്‍ ബാബു, പഞ്ചായത്ത് മെമ്പര്‍മാരായ അമ്പലത്തറയില്‍ ഗോപകുമാര്‍, കാക്കണം മധു, ധന്യ, സേവാദള്‍ പാറശാല ബ്ലോക്ക് പ്രസിഡന്റ് തത്തിയൂർ സുരേന്ദ്രന്, കൊറ്റാമം മോഹനന്, ശ്രീരാഗം ശ്രീകുമാര്‍,
ആരാമം മധുസൂദനന് നായര്‍, ജോണി മാലകുളങ്ങര, ലാലു മാലകുളങ്ങര, ബിജു ലാല്‍, അരുവിപ്പുറം സദാനന്ദന്, അനില്‍കുമാര്‍ തത്തയൂര്, യൂത്ത്കോണ്‍ഗ്രസ് നേതാക്കളായ കൊല്ലയില്‍ ശ്യാംലാല്‍, കൃഷ്ണശേഖര്‍, സതീഷ് കോട്ടുക്കോണം, അഖില്‍ തൃപ്പലവൂര്‍, അഭിജിത്ത് ചുള്ളിയൂര്‍, അഖില്‍ നിരപ്പില്‍, ഹരിപ്രസാദ്, വിനോദ് കോട്ടയക്കല്‍, അലക്സ്, അഖില്‍ തെള്ളുക്കുഴി, എന്നിവര്‍ നേതൃത്വം നല്കി.