വീടുനിർമാണത്തിനു സൂക്ഷിച്ചിരുന്ന വസ്തുക്കൾ കത്തിനശിച്ചു
1586039
Saturday, August 23, 2025 6:58 AM IST
ഉറിയാക്കോട്: ഉറിയക്കോട് എൽപി സ്കൂളിനു സമീപം പ്രബിന്റെ ശിവശക്തിയിൽ വാടകയ്ക്ക് താമസിക്കുന്ന സുകൂ (44) വിന്റെ ബുള്ളറ്റും ഇലക്ട്രിക് വാഹനവും ഒരു സൈക്കിളും ഉൾപ്പെടെ പുതിയ വീട് നിർമാണത്തിനുവേണ്ടി സൂക്ഷിച്ചിരുന്ന കട്ടിലുകളും കബോർഡുകളും പാത്രങ്ങളും തുടങ്ങി എല്ലാം കത്തി നശിച്ചു. ഇന്നലെ രാവിലെ അഞ്ചരയോ ടെയായിരുന്നു തീപിടിത്തം.
വീടിന്റെ മുൻവശത്തുണ്ടായ തീപിടിത്തത്തിൽ ജനൽ, വൈദ്യുത വയറിംഗ് എല്ലാം നശിച്ചു. ഇലക്ട്രിക്ക് സ്കൂട്ടർ തീപിടിച്ചതാകാം അപകടത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. വലിയ തീപിടിത്ത മായതോടെ പുക പടർന്നു വീട്ടിനുള്ളിലേക്കു കയറുകയും വീട്ടുകാർക്കു ശ്വാസ തടസം നേരിടുകയും ചെയ്തു.
വീട്ടിലെ ഇളയ കുട്ടി മെമ്പിൻ സിറ്റൗട്ടിലാണു കിടന്നിരുന്ന ത്. ഈ കുട്ടിയാണ് അസ്വസ്ഥത അനുഭവപ്പെട്ടശേഷം ആദ്യം ഉണർന്നത്. തുടർന്നു സുകു, മജ്റു, മിഥുൻ എന്നിവരും ഉണർന്നു. കണ്ണു കാണാൻ പറ്റാത്തവിധം പുക നിറഞ്ഞു അസ്വസ്ഥത കൂടുകയും വളരെ ശ്രമപെട്ടു വീടിന്റെ പിൻവാതിൽ തുറന്നു എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇതിനു ശേഷം സുകു വീണ്ടും വീട്ടിനുള്ളിലേക്കു കയറി എൽപിജി സിലിണ്ടർ എടുത്തു പുറത്തേക്ക് എറിഞ്ഞു.
ഈ സമയം സമീപവാസി സംഭവം കാണുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു.
തുടർന്നു കാട്ടാക്കട അഗ്നിരക്ഷാസേന, വിളപ്പിൽ പോലീസ് എന്നിവരെയും അറിയിച്ചു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ അഗ്നിരക്ഷാ സേനയും എത്തി. തുടന്നു തീ കെടുത്തി. വീടിനുള്ളിൽ ഭിത്തിയിൽ എല്ലാം പുക പിടിച്ചു ഭിത്തി പാളികൾ ഇളകി നശിച്ചു.
വീട്ടിൽ സൂക്ഷിച്ചിട്ടുള്ള വസ്ത്രങ്ങളും ക ത്തി നശിച്ചു. തീപിടിച്ച കാർഷിനോടു ചേർന്നുള്ള മുറിയുടെ ജന ചില്ലുകളും തകർന്നു. സമയോചിതമായ ഇടപെടലുണ്ടായ തിനെ തുടർന്നു പെയിന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളെല്ലാം സൂക്ഷിച്ചിരുന്നിടത്തേക്കു തീ പടരാതിരുന്നാൽ വൻ ദുരന്തം ഒഴിവായി.