ബസില്‍നിന്നു വീണ് കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്
1585771
Friday, August 22, 2025 7:11 AM IST
പേരൂര്‍ക്കട: ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നു വീണു കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം സുലൈഖ മന്‍സിലില്‍ എം.ബി. മുഹമ്മദ് ഷബീറാ(50)ണു പരിക്കേറ്റത്. ശാസ് തമംഗലത്തെ ശ്രീരാമകൃഷ് ണ മിഷന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വ്യാഴാഴ്ച വൈകുന്നേരം 5.25 നാണ് സംഭവം.
ചൊവ്വള്ളൂരില്നിന്നു കിഴക്കേക്കോട്ടയിലേക്കു സര്‍വീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ബസിലെ കണ്ടക്ടറായിരുന്നു മുഹമ്മദ് ഷബീര്‍. ബസില്‍ തിരക്കായിരുന്നതിനാല്‍ മുന്‍വശത്തുനിന്ന യാത്രക്കാര്‍ക്ക് ടിക്കറ്റു കൊടുത്തശേഷം ഡോര്‍വഴി ഇറങ്ങി. പിറകിലത്തെ ഡോര്‍ തുറന്നു കയറുകയായിരുന്നു ഇദ്ദേഹം.
ശേഷം ചവിട്ടുപടിയില്‍ നില്‍ക്കുന്നതിനിടെ ഡോര്‍ തുറന്ന് മുഹമ്മദ് ഷബീര്‍ പുറത്തേക്കു വീഴുകയായിരുന്നു. ഇറങ്ങിക്കയറിയപ്പോള് പിറകിലത്തെ ഡോര്‍ നന്നായി അടയ്ക്കാത്തതാണ് സംഭവത്തിനു കാരണമെന്നാണു സൂചന.
ബസ് വളവിലെത്തിയപ്പോഴാണ് കണ്ടക്ടര്‍ ഡോറിനു സമീപത്തേക്ക് ചാഞ്ഞുവരികയും തുറന്നിരുന്ന ഡോറില്‍നിന്നു പുറത്തേക്കു പതിക്കുകയും ചെയ്തത്. മുഖത്തിനും കൈകള്‍ക്കും വീഴ്ചയില്‍ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മുഹമ്മദ് ഷബീറിന് ഇന്ന് ആശുപത്രി വിടാനായേക്കും.