പൂജപ്പുര ജയിലിലെ അന്തേവാസി മരിച്ചു
1586063
Saturday, August 23, 2025 10:29 PM IST
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി നാണുവിന്റെ മകൻ കുട്ടപ്പൻ (78) ആണ് മരിച്ചത്.
വധശ്രമവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഒന്ന് ശിക്ഷ വിധിച്ചതിനെ തുടർന്ന് കുറച്ചുനാളായി പൂജപ്പുര ജയിലിൽ കഴിഞ്ഞു വരികയായിരുന്നു.
ശാരീരിക അവശതകളെ തുടർന്ന് കഴിഞ്ഞ 30-നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.