മാര്‍ ബസേലിയസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കർഷകദിനാചരണം
1585772
Friday, August 22, 2025 7:11 AM IST
വെള്ളറട: കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മാര്‍ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിദ്യാര്‍ഥികള്‍ വൃക്ഷത്തൈകള്‍ നട്ടു. ഫാ. സാമുവേല്‍ തിരുഹൃദയം, പ്രിന്‍സിപ്പല്‍ സി. ഡബ്ലിയു. ജീന്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഹരിത കേരള മിഷന് അംഗം പി. ചാള്‍സ് വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാര്‍ഥികൾ വീടുകളില്‍നിന്ന് വൃക്ഷത്തൈകള്‍ കൊണ്ടുവരികയും സ്കൂള്‍ പരിസരത്തു നട്ടുപിടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നാടന്‍പാട്ട് അവതരണം, ലഘുനാടകം, പ്രസംഗം, നൃത്താവിഷ്കാരം എന്നിവയും ഉണ്ടായിരുന്നു. സ്കൂള്‍ ക്വയറിന്റെ നേതൃത്വത്തില്‍ നടന്ന ദേശഭക്തിഗാനത്തോടെ ചടങ്ങുകള്‍ സമാപിച്ചു.