സ്കൂട്ടർ മോഷണം: യുവാവ് പിടിയിൽ
1586249
Sunday, August 24, 2025 6:49 AM IST
പേരൂര്‍ക്കട: വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട ഡിയോ സ്കൂട്ടര്‍ മോഷ്ടിച്ച യുവാവിനെ തമ്പാനൂര്‍ പോലീസ് പിടികൂടി. കുടപ്പനക്കുന്ന് മേരിഗിരി സ്വദേശി മണക്കാട് ബലവാന് നഗര്‍ ബിഎന്ആര്എ 59ല്‍ വാടകയ്ക്കു താമസിക്കുന്ന അബിഷിക്ത് (18) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് തൈക്കാട് ശാന്തികവാടത്തിനു സമീപം താമസിക്കുന്ന സ്കൂട്ടര്‍ ഉടമ പോലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അബിഷിക്ത് ഉള്‍പ്പെട്ട മൂന്നംഗസംഘമാണ് മോഷണത്തിനു പിന്നിലെന്നു കണ്ടെത്തി. പ്രതിക്കൊപ്പം കവര്‍ച്ചയ്ക്ക് ഉണ്ടായിരുന്ന അനന്തുവിനെ കഴക്കൂട്ടത്ത് ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടുകയുണ്ടായി. മൂന്നാമന് 17വയസുകാരനാണ്.
മോഷണവണ്ടി നമ്പര്‍പ്ലേറ്റ് മാറ്റി പ്രതികള്‍ ഉപയോഗിച്ചു വരികയായിരുന്നു. തമ്പാനൂര്‍ സി.ഐ ജിജുകുമാര്‍, എസ്ഐ ബിനു മോഹന്‍, എസ്സിപിഒമാരായ ജയനാരായണ്, ഷിബു, ശ്രീരാഗ്, സിപിഒ അനു കൃഷ്ണന് എന്നിവര്‍ ചേര്‍ന്നു പിടികൂടിയ അബിഷിക്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 17കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.