യുവാവിനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍
1586038
Saturday, August 23, 2025 6:51 AM IST
മെഡിക്കല്‍കോളജ്: യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചയാളെ കന്റോൺമെന്റ് പോലീസ് അറസ്റ്റുചെയ്തു. പൂന്തുറ സ്വദേശി കുട്ടു എന്നുവിളിക്കുന്ന അജീഷ് (26) ആണ് അറസ്റ്റിലായത്. ഈമാസം 21-നാണ് കേസിനാസ്പദമായ സംഭവം. വഞ്ചിയൂര്‍ കുന്നുകുഴി ബാര്‍ട്ടണ്‍ ഹില്‍ സ്വദേശി മനോജ് (42) ആണ് ആക്രമണത്തിനിരയായത്. സംഭവദിവസം പാളയം മാര്‍ക്കറ്റിലെത്തിയ മനോജിനെ ഇരുമ്പുചങ്ങല ഉപയോഗിച്ച് അജീഷ് മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു പരാതി.
എന്നാല്‍ പരാതിയില്‍ പറയുന്ന വിധത്തില്‍ ഇടതുകണ്ണിനു താഴെ പൊട്ടലുണ്ടായി എന്നും ആഴത്തിലുള്ള മുറിവുണ്ടായതുമൂലം തുന്നലിടേണ്ടിവന്നുവെന്നുമുള്ളതു പൂർണമായും ഉള്ക്കൊള്ളാനാകുന്നതല്ലായിരുന്നുവെന്ന് കന്റോൺമെന്റ് പോലീസ് പറഞ്ഞു. അതേസമയം വ്യക്തിവിരോധംമൂലം മനോജിനെ പ്രതി ആക്രമിച്ചുവെന്നതു വാസ്തവവുമായിരുന്നു. പോലീസ് അറസ്റ്റുചെയ്തയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.