കളഞ്ഞ് കിട്ടിയ പണം ഉടമയ്ക്കു തിരികെനല്‍കി തൊഴിലാളി മാതൃകയായി
1586044
Saturday, August 23, 2025 6:58 AM IST
പാറശാല: കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്കി കുന്നത്തുകാലിലെ ഹോട്ടല്‍ തൊഴിലാളി മാതൃകയായി. കുന്നത്തുകാൽ അമൃത ഹോട്ടലിലെ തൊഴിലാളി നിലമാമൂട് പുന്നക്കര സ്വദേശി പരമശിവം കഴിഞ്ഞദിവസം രാവിലെ പുറത്തുനിന്നും ഹോട്ടലിലേക്കുള്ള പാല് വാങ്ങി മടങ്ങിയെത്തുമ്പോള്‍ ഹോട്ടലിനു മുന്നിലായി തറയില്‍ ഒരു പൊതി കിടക്കുന്നത് യാഥാര്ശ്ചിമായി കണ്ടെത്തുകയായിരുന്നു.
എടുത്തു തുറന്നു നോക്കിയപ്പോള്‍ 35,000 രൂപയുടെ നോട്ട് കെട്ടുകള്‍. ഇതോടെ തനിക്ക് ലഭിച്ച പണം ഹോട്ടലിലെ കൗണ്ടറില്‍ ഏല്പ്പിക്കുകയായിരു ന്നു. ഉച്ചയോടുകൂടി പണം നഷ്ടമായ പുത്തന്‍ചന്ത സ്വദേശി ശേഖരന് എത്തുകയും പരമശിവം ശേഖരനു പണം കൈമാറുകയും ചെയ്തു. കുന്നത്തുകള്‍ മാര്‍ക്കറ്റില്‍ റബര്‍ ഷീറ്റ് വിറ്റശേഷം പണവുമായി ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം മടങ്ങി പോകുമ്പോഴാണ് ശേഖരനു പണം നഷ്ടമായത്.