സാഹിത്യകാരന് ഡോ. എസ്.വി. മൂന്നാം സ്മൃതി സായാഹ്നം ഇന്ന്
1586035
Saturday, August 23, 2025 6:51 AM IST
നെയ്യാറ്റിൻകര: കഥാകൃത്ത് ഡോ.എസ്.വി വേണുഗോപൻനായരുടെ മൂന്നാം സ്മൃതി വാര്‍ഷിക ദിനത്തോടനുബന്ധിച്ച് എസ്.വി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. സാഹിത്യ ക്വിസ്, കഥാസന്ദർഭ ചിത്രരചന, കഥാ ചർച്ച, പ്രഭാഷണം, സ്മൃതി ദീപം, വരയാനന്ദം, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികൾ വാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12.30ന് നെയ്യാറ്റിന്‍കരയിലെ എഴുത്തുകാരുടെയും മാളുബെന്‍ ബുക് സിന്റെയും പുസ്തക പ്രദര്‍ശനം നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് ഉദ്ഘാടനം ചെയ്യും. 2.30ന് "സത്യാനന്തര കാലത്തെ മാധ്യമ സ്വാധീനം' എന്ന വിഷയത്തിൽ ഡോ. ആസാദ് പ്രഭാഷണം നടത്തും. വൈകുന്നേരം 3.30 ന് "കഥയെഴുത്തിലെ കരവിരുതുകൾ' എന്ന വിഷയത്തിൽ വിനു ഏബ്രഹാം, സലിൻ മാങ്കുഴി, ഡോ. ബെറ്റിമോൾ മാത്യു, വി.ആർ. സതീജ,
എസ്.വി ഉണ്ണികൃഷ് ണൻനായർ, ആർ.വി അജയഘോഷ് തുടങ്ങിയവർ പങ്കെടുക്കുന്ന ചര്‍ച്ച, വരയാനന്ദം എന്ന പേരിൽ ആര്‍ട്ടിസ്റ്റ് ആനന്ദ് ഗീതയുടെ തത്സമയ ചിത്രരചന, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ ജി.ആർ. ഇന്ദുഗോപൻ, വി. ഷിനിലാൽ, കെ.ആർ. അജയകുമാർ എ ന്നിവര്‍ക്ക് ആദരം എന്നിവയും നടക്കും.
വൈകുന്നേരം 4.30ന് ചേരുന്ന എസ്.വി. സ്മൃതി സായാഹ്നം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കവി പ്രൊഫ. വി. മധുസൂദനൻനായർ അധ്യക്ഷനാകും. കവി പ്രഭാവർമ അനുസ്മരണ പ്രഭാഷണം നടത്തും. എംഎൽഎമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, എം. വിൻസന്റ്, ഐ.ബി. സതീഷ്, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻനായർ എന്നിവര്‍ പങ്കെടുക്കും.