നെടുമങ്ങാട് ടൗണിൽ പോലീസിന്റെ മിന്നൽ പരിശോധന
1586267
Sunday, August 24, 2025 7:02 AM IST
നെടുമങ്ങാട് : ഓണത്തോടനുബന്ധിച്ചു നെടുമങ്ങാട് ടൗണിൽ പോലീസിന്റെ മിന്നൽ പരിശോധന. എഎസ്പി അച്യുത് അശോകിന്റെ നിർദേശാനുസരണം നെടുമങ്ങാട് സബ് ഡിവിഷന് കീഴിലുള്ള എട്ട് സ്റ്റേഷനിലെ നൂറോളം പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തിയത്.
കച്ചവട സ്ഥാപനങ്ങൾ, മാർക്കറ്റ്, ഹോട്ടലുകൾ തുടങ്ങിയവ പരിശോധിച്ചു. മാർക്കറ്റിൽ കെ9 ഡോഗ് സംഘവും പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ച പരിശോധന രാത്രി ഏഴ് വരെ നീണ്ടു.