സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ചനിലയില്‍
1586064
Saturday, August 23, 2025 10:29 PM IST
നെയ്യാറ്റിൻകര : സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പള്ളിക്കല്‍ സ്വദേശിനിയായ അഞ്ജലി റാണി (29) യെയാണ് ആറാലുംമൂട്ടിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു വര്‍ഷം മുന്‍പ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ച അഞ്ജലി ആശുപത്രിയിലെ മൂന്നു ജീവനക്കാരികളോടൊപ്പം ആറാലുംമൂട്ടിലെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെയാണ് അഞ്ജലി വീട്ടിലെത്തിയത്. മറ്റു മൂവരും ജോലിക്ക് പോയിരുന്നു. അടുത്ത ഡ്യൂട്ടിക്ക് കയറേണ്ട സമയമായിട്ടും അഞ്ജലിയെ കാണാഞ്ഞതിനാല്‍ മറ്റു ജീവനക്കാര്‍ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹീറാണ് അഞ്ജലിയുടെ ഭര്‍ത്താവ്. ഈ ദന്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ട്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.