അനില്‍ തമ്പിക്കായുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നു പോലീസ്
1585768
Friday, August 22, 2025 7:05 AM IST
പേരൂര്‍ക്കട: വസ്തുതട്ടിപ്പ് കേസിലെ സൂത്രധാരനും വ്യവസായിയുമായ അനില്തമ്പിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നു മ്യൂസിയം പോലീസ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ ഇയാളെ കണ്ടെത്തുന്നതിനായി അരിച്ചുപെറുക്കിയ പ്രത്യേക സംഘം നാട്ടില്‍ തിരിച്ചെത്തിയിരുന്നു.
വിമാനത്താവളംവഴി അനില്‍തമ്പി രക്ഷപ്പെടാതിരിക്കാന്‍ വേണ്ടുന്ന മാര്‍ഗങ്ങള്‍ പോലീസ് സ്വീകരിച്ചിരുന്നു. അതേസമയം അനില്‍തമ്പി റോഡുമാര്‍ഗം എത്തി നേപ്പാള്‍, ഭൂട്ടാന് രാജ്യങ്ങള്‍ വഴി അന്യരാജ്യത്തേക്ക് കടന്നിരിക്കാമെന്നാണു പോലീസ് കരുതുന്നത്. പൂര്‍ണമായും പഴുതടച്ചുള്ള അന്വേഷണത്തിനു സാധ്യമല്ലാതായ സാഹചര്യത്തിലാണ് അനില്‍തമ്പി ഇപ്പോഴും കാണാമറയത്തായിരിക്കുന്നത്.
ഇയാള്‍ ഡല്‍ഹിയിലെ ഫ്ളാറ്റില്‍ ഒളിവില്‍ക്കഴിയുന്ന വേളയില്‍ പോലീസ് പിടിക്കുമെന്ന ഘട്ടത്തില്‍നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് അനില്‍തമ്പി എവിടെ എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല.