രാഹുൽ മാങ്കൂട്ടത്തിലിന്റെ കോലം കത്തിച്ചു
1586036
Saturday, August 23, 2025 6:51 AM IST
വിഴിഞ്ഞം: ലൈംഗിക പീഡനാരോപണ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി കോവളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.രാഹുൽ മാങ്കൂട്ടത്തിന്റെ കോലം കത്തിച്ചു. പനങ്ങോടു നിന്നും ആരംഭിച്ച പ്രതിഷേധജാഥ വെങ്ങാനൂർ ജംഗ്ഷനിൽ സമാപിച്ചു. ബിജെപി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂർ ഗോപകുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് പ്രദീപ് പനങ്ങോട്, ന്യൂപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് വിജയ ക്ലമന്റ്, ബിജെപി കോവളം മണ്ഡലം വൈസ് പ്രസിഡന്റുമാരായ മിനി വേണുഗോപാൽ, ആർ. ഷാൻ രാജ്, ജനറൽ സെക്രട്ടറിമാരായ പി. പ്രവീൺകുമാർ, ഡി. ആനന്ദൻ വെങ്ങാനൂർ, ട്രഷറർ രാജേഷ് മംഗ്ലാവിൽ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അനൂപ്, അനന്തു, അമ്പാടി വിജയൻ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.