കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്
1585760
Friday, August 22, 2025 7:05 AM IST
നെടുമങ്ങാട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റു. ഏഴ് പേർക്ക് പരുക്ക്.
ഉഴമലയ്ക്കൽ മങ്ങാട്ടുപാറ സ്വദേശികളായ ഓമനയമ്മ (75), പൊടിമോൾ (44), ദേവനേശം (62), ലളിതമ്മ (65), മഞ്ചു (44), ശാന്തമ്മ (75), വസന്ത (75) എന്നിവർക്കാണ് പരുക്കേറ്റത്. ഓമനയമ്മ, പൊടിമോൾ, ദേവനേശം എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവർ ആര്യനാട് ആശുപത്രിയിലും ചികിത്സതേടി.
ഇന്നലെ മങ്ങാട്ടുപാറയിൽ തൊഴിലുറപ്പ് ജോലിക്കിടെയാണ് സംഭവം. കുരുമുളക് വള്ളിയുടെ ഇടയിൽ ഉണ്ടായിരുന്ന കൂട്ടിൽ നിന്നാണ് കടന്നലുകൾ ഒന്നിച്ച് ഇളകിയത്.