എൻആർഐ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ വാർഷികം
1585759
Friday, August 22, 2025 6:51 AM IST
തിരുവനന്തപുരം: എൻആർഐ കൗണ്‍സിൽ ഒഫ് ഇന്ത്യയുടെ 21-ാമത് വാർഷികവും ഓൾ കേരള ഗൾഫ് റിട്ടേണീസ് ഓർഗനൈസേഷന്റെ 40-ാം സ്ഥാപക ദിനവും ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ തന്പാനൂർ അപ്പോളോ ഡിമോറോ ഹോട്ടലിൽ നടക്കും. വൈകുന്നേരം 5.30ന് നടക്കുന്ന സുവർണസംഗമം മുൻ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.
സ്ഥാപകദിന വിളംബരം മന്ത്രി ജി.ആർ അനിൽ നടത്തും. പ്രഫ. പി.ജെ. കുര്യൻ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ വി.ജോയ്, സി.കെ. ഹരീന്ദ്രൻ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ടി. ശരത്ചന്ദ്രപ്രസാദ്, കരമന ജയൻ എന്നിവർ പങ്കെടുക്കും.