എസ്. ബീനാമോൾ ഇൻഫർമേഷൻ ഓഫീസർ
1585758
Friday, August 22, 2025 6:51 AM IST
തിരുവനന്തപുരം: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ്. ബീനാമോൾ ചുമതലയേറ്റു. നിലവിൽ പിആർഡി ഡയറക്ടറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്ക് കോ ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്ററായിരുന്നു.
ലേബർ പബ്ലിസിറ്റി ഓഫീസർ, അസിസ്റ്റന്റ് ഫോറസ്റ്റ് പബ്ലിസിറ്റി ഓഫീസർ, അസിസ്റ്റന്റ് ലേബർ പബ്ലിസിറ്റി ഓഫീസർ, തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.