പോങ്ങുംമൂട് സെന്റ് ആന്റണീസ് പള്ളിയിൽ സുവർണ ജൂബിലി സമാപനവും തിരുനാളും
1585757
Friday, August 22, 2025 6:51 AM IST
തിരുവനന്തപുരം: പോങ്ങുംമൂട് സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ സുവർണ ജൂബിലി ആഘോഷ സമാപനവും ഇടവക തിരുനാളും 24 മുതൽ 31 വരെ നടത്തും.
ജൂബിലി സമാപനത്തിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനാകും. തിരുനാളിന്റെ തുടക്കദിവസമായ 24നു രാവിലെ 6.30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും വിശുദ്ധ അന്തോണീയോസിന്റെ നൊവേനയും.
ഇടവക വികാരി റവ. ഡോ. വർഗീസ് പുല്ലുംവിള തെക്കേതിൽ തിരുനാളിനു കൊടിയേറ്റും. തുടർന്ന് 30 വരെ വൈകുന്നേരം ആറിനു സന്ധ്യാ നമസ്കാരം, നൊവേന, വിശുദ്ധ കുർബാന എന്നിവ നടക്കും. 29നു ഭക്തസംഘടനകളുടെ വാർഷിക സമ്മേളനവും 30നു വൈദിക സന്യസ്ത സംഗമവും നടക്കും.
പ്രധാന തിരുനാൾ ദിനമായ 31 ന് രാവിലെ 7.30 ന് പ്രഭാത നമസ്കാരം, എട്ടിന് ആഘോഷമായ വിശുദ്ധ കുർബാന. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനാകും.
തുടർന്ന് ആദ്യകുർബാന സ്വീകരണം. സുവർണ ജൂബിലി സമാപന സമ്മേളനത്തിനു ശേഷം കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും.