മാർ ബസേലിയോസ് കോളജിൽ ചങ്ങാതിക്കൊരു തൈ പദ്ധതി
1585756
Friday, August 22, 2025 6:51 AM IST
തിരുവനന്തപുരം: മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഹരിത സർട്ടിഫിക്കറ്റ് വിതരണവും ചങ്ങാതിക്കൊരു തൈ പരിപാടിയും സംഘടിപ്പിച്ചു.
കോളജിലെ മാലിന്യ സംസ്കരണ സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്കു ഡയറക്ടർ ഫാ. ജോൺ വർഗീസ്, പ്രിൻസിപ്പൽ ഡോ. എസ്. വിശ്വനാഥ റാവു, സംസ്ഥാന പ്രോഗ്രാം ഓഫീസർ അജയകുമാർ, നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ റസീന തുടങ്ങിയവർ നേതൃത്വം നൽകി.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാമ്പസിലെ ശുചിത്വ പരിപാലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങൾക്ക് ഹരിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹരിത കാമ്പസ് എന്ന ലക്ഷ്യത്തോടെ മാലിന്യ സംസ് കരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സർട്ടിഫിക്കറ്റുകൾ നൽകിയത്. തുടർന്നു നടന്ന "ചങ്ങാതിക്കൊരു തൈ' എന്ന പരിപാടിയും ശ്രദ്ധേയമായി.
സൗഹൃദത്തിന്റെ പ്രതീകമായി സുഹൃത്തുക്കൾക്ക് ഒരു തൈ സമ്മാനിക്കുന്നതായിരുന്നു പരിപാടി. കോളജ് അധികൃതരും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. പരിപാടികൾക്ക് മാലിന്യ സംസ്കരണ സെൽ ഭാരവാഹികൾ നേതൃത്വം നൽകി.