തണല്‍മരം വീണ് സ്കൂള്‍ മതില് തകര്‍ന്നു
1585754
Friday, August 22, 2025 6:51 AM IST
പേരൂര്‍ക്കട: തണല്‍മരം വേരോടെ പിഴുതുവീണ് സ്കൂള്മതില് തകര്‍ന്നു. പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂൾ മതിലിന്റെ ഒരുമീറ്ററോളം ഭാഗമാണ് ഇളകി വീണത്. ഇന്നലെ രാവിലെയാണ് സംഭവം. സ്കൂള്‍ കോമ്പൗണ്ടില്നിന്ന തണല്‍മരമാണ് കടപുഴകി വീണത്. സംഭവസമയം സമീപത്ത് ആരുമില്ലാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഷഹീര്‍, എഫ്ആര്‍ഒ ഡ്രൈവര്‍ സജി, ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ മനു, വിഷ്ണു, നാരായണന്, വനിത എഫ്ആർഒമാരായ ജിത, രശ്മി എന്നിവര്‍ പങ്കെടുത്തു.