നെട്ടയത്തെ ഫ്ളാറ്റിലെ ലിഫ്റ്റില്‍ സ്ത്രീകള്‍ കുടുങ്ങി
1585751
Friday, August 22, 2025 6:51 AM IST
പേരൂര്‍ക്കട: നെട്ടയം സെന്‍ട്രല്‍ പോളിടെക്നിക്കിനു സമീപത്തെ പേള്‍ മാനര്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ മൂന്നു സ്ത്രീകള്‍ കുടുങ്ങി. ഇന്നലെ രാവിലെ 9.10 നായിരുന്നു സംഭവം. ഏകദേശം 10 നിലകളുള്ള ഫ്ളാറ്റിലെ മുകളിലത്തെ നിലയില്‍നിന്നു താഴേക്കു വരുന്നതിനാണ് ഇവര്‍ കയറിയത്. ഗ്രൗണ്ട് ഫ്ളോറില്‍ എത്തിയപ്പോഴാണ് ഫ്ളാറ്റ് കേടായി നിന്നുപോയത്.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ ഷഹീര്‍, മനു, വിഷ്ണു, നാരായണന്, ചിത്രസേനന്, എഫ്.ആര്.ഒ ഡ്രൈവര്‍ സജി എന്നിവര്‍ ചേര്‍ന്നാണു സ്ത്രീകളെ സുരക്ഷിതമായി പുറത്തെത്തിച്ചത്.