ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ലീപ താഴ്വരയിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ഒക്ടോബർ 26-27 രാത്രിയിലാണ് സംഭവം. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈനികർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യം അതിശക്തമായി തിരിച്ചടിച്ചതോടെ പാക് സൈനികർ പിൻവാങ്ങി.
മേയ് പത്തിനുശേഷം ലീപ് താഴ്വരയോട് ചേർന്ന അതിർത്തിയിൽ ഇരുഭാഗത്തുനിന്നും ആക്രമണം ഉണ്ടായിരുന്നില്ല.
Tags : Pakistan violates ceasefire