x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഏ​ക​ദി​ന റാ​ങ്കിം​ഗ്: ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി രോ​ഹി​ത് ശ​ർ​മ


Published: October 29, 2025 02:31 PM IST | Updated: October 29, 2025 02:31 PM IST

ദു​ബാ​യ്: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍​മ. ക​രി​യ​റി​ലാ​ദ്യ​മാ​യാ​ണ് രോ​ഹി​ത് ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്.

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി​യും മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ അ​പ​രാ​ജി​ത സെ​ഞ്ചു​റി​യും നേ​ടി​യാ​ണ് രോ​ഹി​ത് 38-ാം വ​യ​സി​ല്‍ ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍
ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ മ​റി​ക​ട​ന്നാ​ണ് രോ​ഹി​ത് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്ന​ത്.

ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഇ​ന്ത്യ​ൻ താ​രം കൂ​ടി​യാ​ണ് രോ​ഹി​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക് മു​മ്പ് 743 റേ​റ്റിം​ഗ് പോ​യ​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു രോ​ഹി​ത്.

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രോ​ഹി​ത് 781 റേ​റ്റിം​ഗ് പോ​യ​ന്‍റു​മാ​യാ​ണ് ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണ് രോ​ഹി​ത്.

സ​ച്ചി​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​ര്‍, മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി, വി​രാ​ട് കോ​ലി, ശു​ഭ്മാ​ന്‍ ഗി​ല്‍ എ​ന്നി​വ​രാ​ണ് രോ​ഹി​ത്തി​ന് മു​മ്പ് ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ള്‍. ര​ണ്ട് സ്ഥാ​നം താ​ഴേ​ക്കി​റ​ങ്ങി​യ ശു​ഭ്മാ​ന്‍ ഗി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് വീ​ണ​പ്പോ​ള്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഇ​ബ്രാ​ഹിം സ​ര്‍​ദ്രാ​നാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

 

Tags : rohith sharma odi ranking

Recent News

Up