മുട്ടിൽ: കേരള ഗ്രാമീണ്‍ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് പരിയാരം കനാൽ ജംഗ്ഷൻ ഷട്ടിൽ കോർട്ടിൽ സൗരോർജ വിളക്ക് സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പരിയാരം ഷട്ടിൽ ക്ലബ്(ബിഎഎസ്സി)പ്രസിഡന്റ് കെ. കരീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആയിഷാബി, മഹല്ല് പ്രസിഡന്റ് സി. നൂറുദ്ദീൻ, പഞ്ചായത്തംഗങ്ങളായ സന്തോഷ്കുമാർ, എം.കെ, ആലി, കേരള ഗ്രാമീണ്‍ ബാങ്ക് റീജണൽ മാനേജർ സുരേന്ദ്രൻ, കൽപ്പറ്റ ശാഖാ മാനേജർ ജയശ്രീ, ഫൈസൽ പാപ്പിന, മാറായി മൊയ്തീൻ, കാതിരി ഷുക്കൂർ, എം.സി. ഷുഹൈബ്, കാതിരി അബ്ദുള്ള, എം.സി. ഉമ്മർ, മലപ്പുറം മുഹമ്മദ്, പുളിക്കൽ മുഹമ്മദ്, എ.പി. സെയ്തലവി, കൊളപ്പറ്റ അബ്ദുറഹ്മാൻ, ക്ലബ് കോഓർഡിനേറ്റർ ഷാജഹാൻ കാതിരി, ക്ലബ് സെക്രട്ടറി എം.സി. അഷ്റഫ് , ക്ലബ് കോ ഓർഡിനേറ്റർ റസൽ തരകൻ എന്നിവർ പ്രസംഗിച്ചു.
Tags :