കൽപ്പറ്റ: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ തുടങ്ങി. വികാരി ഫാ. എൽദോ കുര്യാക്കോസ് പാട്ടുപാളയിൽ കൊടിയേറ്റി.
ഓർത്തഡോക്സ് സഭയുടെ പ്രഥമ വിശുദ്ധൻ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ച ദേവാലയമാണിത്. നവംബർ ഒന്നും രണ്ടുമാണ് പ്രധാന തിരുനാൾ ദിനങ്ങൾ. ഒന്നിനു വൈകുന്നേരം പ്രത്യേക സന്ധ്യാപ്രാർഥന ഉണ്ടാകും. രണ്ടിന് രാവിലെ 8.15ന് തിരുനാൾ കുർബാന, മധ്യസ്ഥ പ്രാർഥന. 10ന് സിവിൽ സ്റ്റേഷൻ പരിസരത്ത് പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിച്ച കുരിശിങ്കലേക്കു പ്രദക്ഷിണം. തുടർന്ന് ദേവാലയത്തിൽ ലേലം, നേർച്ച. പെരുന്നാൾ ഏറ്റുകഴിക്കാനും നേർച്ചകാഴ്ചകൾ സമർപ്പിക്കാനും ആഗ്രഹിക്കുന്നവർ ദേവാലയ ഓഫീസുമായി ബന്ധപ്പെടണമെന്ന് ട്രസ്റ്റി കെ.കെ. ജോണ്സണ്, സെക്രട്ടറി ഇ.വി. ഏബ്രഹാം എന്നിവർ അറിയിച്ചു.
Tags : nattuvishesham local