ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധസേനയുടെ കരുത്തായ റഫേല്‍ യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഹരിയാനയിലെ അംബാലയില്‍ നിന്നാണ് രാഷ്ട്രപതി റഫാലിൽ പറന്നത്.
ഇതോടെ വ്യോമസേനയുടെ ആധുനിക റാഫേല്‍ യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപദി മുർമു. രണ്ടാം തവണയാണ് ദ്രൗപദി മുർമു യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്നത്.
നേരത്തെ സുഖോയിലും മുർമു യാത്ര ചെയ്തിരുന്നു. 2023 ഏപ്രിലില്‍ അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനില്‍ നിന്നാണ് രാഷ്ട്രപതി യുദ്ധവിമാനത്തില്‍ സഞ്ചരിച്ചത്.
Tags : president droupadi murmu rafale fghter jet ambala air force station