കാൻബെറ: ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്നു ഉപേക്ഷിച്ചു. മഴ മൂലം പലതവണ നിർത്തിവച്ചശേഷമാണ് മത്സരം ഉപേക്ഷിച്ചത്.
മഴയെ തുടർന്നു 18 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റണ്‍സെടുത്തിരുന്നു. ശുഭ്മാൻ ഗിൽ 37 റണ്‍സും സൂര്യകുമാർ യാദവ് 39 റണ്‍സും നേടിയിരുന്നു.
19 റണ്‍സെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. നതാൻ എല്ലിസാണ് അഭിഷേക് ശർമയുടെ വിക്കറ്റെടുത്തത്.
Tags : India-Australia cricket