തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്നും പിണറായി വിജയന്. ട്രാൻസ് സ്ത്രീകൾ അടക്കം പാവപ്പെട്ട സ്ത്രീകൾക്ക് പുതിയ പദ്ധതി വഴി പ്രതിമാസം സഹായം ലഭിക്കും. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നല്‍കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നല്‍കാനാണ് തീരുമാനം. ക്ഷേമ പെന്ഷന് 1600 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ആശ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം പ്രതിമാസം 1000 രൂപ കൂട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപ കൂട്ടിയിട്ടുണ്ട്. റബറിന്റെ താങ്ങുവില 200 രൂപയാക്കി.
അങ്കണവാടിയിലെ ആയമാരുടെ പ്രതിമാസ വേതനവും ആയിരം രൂപ കൂട്ടിയിട്ടുണ്ട്. നെല്ലിന്റെ സംഭരണ വില 30 രൂപയാക്കി കൂട്ടി.
Tags : ; Government