കോട്ടയം: ചങ്ങനാശേരിയിൽ മീൻവണ്ടി തടിലോറിയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്.
ബേപ്പൂരിൽ നിന്ന് മീൻ കയറ്റി വന്ന വാഹനം പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന തടിലോറിയിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ കാബിനിൽ കുടുങ്ങിയ മീൻലോറിയുടെ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇടിയുടെ ആഘാതത്തിൽ തടിലോറിയുടെ ഡീസൽ ടാങ്കിൽ തീപടർന്നു. തീപടർന്നെങ്കിലും റോഡ് മഴ പെയ്ത് നനഞ്ഞ് കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.