തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സിപിഐയുടെ സമ്മർദത്തിനുവഴങ്ങി സർക്കാർ. പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിഎം ശ്രീയെ സംബന്ധിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് പദ്ധതി പരിശോധിക്കുക.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്. മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ.
സമിതിയുടെ റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്ന കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
സിപിഐ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനു പിന്നാലെയാണ് സര്‍ക്കാര്‍ പദ്ധതിയിൽനിന്നു പിൻതിരിയുന്നത്.
Tags : PM shri Chief Minister